Your Image Description Your Image Description

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ.ഇവരുടെ പക്കൽ നിന്നും 30 കി​ലോ​യോ​ളം കഞ്ചാവ് കണ്ടെത്തി.

പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ഗോ​ഷ്പാ​റ സ്വ​ദേ​ശി സു​ഹേ​ൽ റാ​ണ മ​ണ്ഡ​ൽ (40) മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി അ​ല​ൻ ഗി​ൽ ഷെ​യ്ക്ക് (33) മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി​നി ഹ​സീ​ന ഖാ​ത്തൂ​ൺ (33) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് പി​ടി​യി​ലാ​കാ​തി​രി​ക്കു​ന്ന​തി​നാ​യി ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം തൃ​ശൂ​രെ​ത്തി അ​വി​ടെ​നി​ന്നും ഓ​ട്ടോ​യി​ലാ​ണ് പ്ര​തി​ക​ൾ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് എ​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​റ്റു​പു​ഴ സം​ഗ​മം ജം​ഗ്‌​ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.കി​ലോ​യ്ക്ക് 2000 രൂ​പ​യ്ക്ക് ഒ​ഡീ​ഷ​യി​ൽ​നി​ന്ന് വാ​ങ്ങി​യ ക​ഞ്ചാ​വ് 20000 രൂ​പ​ക്ക് ഇ​വി​ടെ കൈ​മാ​റി ഉ​ട​ൻ തി​രി​ച്ചു പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

Leave a Reply

Your email address will not be published. Required fields are marked *