Your Image Description Your Image Description

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വ്യാജ വാർത്തകൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ രംഗത്ത്. ഇത്തരം ആരോപണങ്ങൾ കണ്ടു നിൽക്കാനാവില്ലെന്നും ശക്തമായ രീതിയിൽ നടപടി സ്വീകരിക്കുമെന്നും പ്രയാഗ മാർട്ടിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ എന്റെ പേരിൽ ചില മാധ്യമങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ അശ്രദ്ധയാലോ, അല്ലാതെയോ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് തീരുമാനം.

അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടു നിൽക്കുന്നത് വിഷമമാണ്. അപകീർത്തികരമായതും വസ്‌തുതാപരമായി അടിസ്ഥാനമില്ലാത്തതും എന്നെ ദോഷകാരമായി ബാധിക്കുന്നതുമായ വ്യാജവാർത്തകൾ ഉത്തരവാദിത്തമില്ലാതെ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയും മാന്യതയില്ലായ്മയുമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും.

എന്നെപ്പറ്റിയുള്ള അസത്യ പ്രചാരണങ്ങൾ ഇനിയും അവഗണിക്കാൻ കഴിയില്ല. എന്റെ പ്രഫഷണൽ ജീവിതത്തിലുടനീളം മാന്യതയും ഉത്തരവാദിത്വവും സത്യസന്ധതയും പുലർത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി. അസത്യ പ്രചാരണങ്ങൾക്കെതിരെ ഞാൻ മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *