Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ യു​വാ​വി​ന് മ​ദ്യം ന​ല്‍​കി സ്വ​ര്‍​ണ​മാ​ല​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. കീ​ഴാ​റ്റി​ങ്ങ​ല്‍ തി​ന​വി​ള സ്വ​ദേ​ശി എ​റ​ണ്ട എ​ന്ന രാ​ജു( 47), ചി​റ​യി​ന്‍​കീ​ഴ് മേ​ല്‍​കു​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ് (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി​യെ തി​ന​വി​ള​യി​ല്‍ നി​ന്നും ബൈ​ക്കി​ല്‍ ക​യ​റ്റി ആ​റ്റി​ങ്ങ​ലി​ലെ ബാ​റി​ല്‍ കൊ​ണ്ട് വ​ന്നു മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ക​ഴു​ത്തി​ല്‍ കി​ട​ന്ന മൂ​ന്ന് പ​വ​ന്‍റെ മാ​ല​യും 25000 രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

1990 മു​ത​ലു​ള്ള കാ​ല​യ​ള​വി​ല്‍ 30 ഓ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യു​ള്ള രാ​ജു സം​ഭ​വ​ത്തി​ന് ശേ​ഷം തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

രാ​ജു​വി​നെ ചാ​വ​ക്കാ​ട് നി​ന്നും, കു​മാ​റി​നെ ക​ഠി​നം​കു​ളം ഭാ​ഗ​ത്ത് നി​ന്നും ആ​റ്റി​ങ്ങ​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *