Your Image Description Your Image Description

ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ (കെഫാഖ് ) ആറാമത് വാർഷികം ‘കിരണം 2025’ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ വെച്ചു വിപുലമായ രീതിയിൽ നടന്നു.ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീമതി. ബിന്ദു എൻ. നായർ കെഫാഖിന്റെ ആറാമത് വാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിങ് അംഗം രവീന്ദ്ര പ്രസാദ് സുബ്രമണ്യം എന്നിവരെ കെഫാഖ് ആദരിച്ചു.

കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ്‌ ബിജു പി. ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്‌, പ്രോഗ്രാം ജനറൽ കൺവീനേഴ്സ് ഷാജി കരിക്കം ,ടിൻസി ജോബി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ,ദിപു സത്യരാജ്, ജോജിൻ ജേക്കബ്, ആശിഷ് മാത്യു , അനീഷ് തോമസ് ,ബെന്നി പ്ലാപ്പള്ളി, ജലു അമ്പാടിയിൽ, ശരത് കുമാർ റിഞ്ചു അലക്സ്, ജേക്കബ് ബാബു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.ഖത്തറിലെ പ്രശസ്തമായ ബാൻഡ് “ചുരിക”യുടെ നൃത്തനൃത്ത്യങ്ങളും സംഗീതനിശയും കിരണം 2025 ന്റെ ആഘോഷങ്ങൾക്ക് കൂടുതല്‍ പ്രൗഢിയും വർണ്ണവുമേകി.

Leave a Reply

Your email address will not be published. Required fields are marked *