Your Image Description Your Image Description

അ​ബൂ​ദ​ബി ജ​ലാ​ശ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി വെ​ള്ള​പ്പു​ള്ളി ഗ്രൂ​പ്പ​ര്‍ മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത് സു​പ്ര​ധാ​ന ജൈ​വ​വൈ​വി​ധ്യ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് വൈ​റ്റ് സ്‌​പോ​ട്ട​ഡ് ഗ്രൂ​പ്പ​ര്‍ മ​ത്സ്യ​ത്തെ അ​ബൂ​ദ​ബി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള മ​ത്സ്യ​മ​ല്ലെ​ങ്കി​ലും അ​ബൂ​ദ​ബി ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ സാ​ന്നി​ധ്യം ഇ​തി​നു​മു​മ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍ സ​വി​ശേ​ഷ​മാ​കാ​ന്‍ കാ​ര​ണം. ആ​ഗോ​ള ജൈ​വ​വൈ​വി​ധ്യ വി​വ​ര സം​വി​ധാ​ന​മാ​യ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​ഷ്‌​ബേ​സ് ഡേ​റ്റാ​ബേ​സി​ല്‍ വെ​ള്ള​പ്പു​ള്ളി ഗ്രൂ​പ്പ​റി​ന്റെ മേ​ഖ​ല​യി​ലെ​ത​ന്നെ ആ​ദ്യ സാ​ന്നി​ധ്യം ക​ണ്ടെ​ത്ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ ആ​വാ​സ​വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട​തോ അ​ല്ലെ​ങ്കി​ല്‍ മു​മ്പ് ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​തെ പോ​യ​തോ ആ​വാ​മെ​ന്ന് പ​രി​സ്ഥി​തി ഏ​ജ​ന്‍സി വ്യ​ക്ത​മാ​ക്കു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഹ​മൂ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​താ​ണ് ഗ്രൂ​പ്പ​റു​ക​ള്‍. ത​വി​ട്ട് ക​ല​ര്‍ന്ന ചാ​ര​നി​റ​ത്തി​ലു​ള്ള ഈ ​മ​ത്സ്യ​ങ്ങ​ള്‍ക്ക് വെ​ള്ള​പ്പു​ള്ളി​ക​ളു​മു​ണ്ടാ​വും. ഇ​ന്‍ഡോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലു​ട​നീ​ളം ഇ​വ​യെ കാ​ണാ​നാ​കും.

Leave a Reply

Your email address will not be published. Required fields are marked *