Your Image Description Your Image Description

കോട്ടയം; തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന വെന്റിലേറ്റർ വാർഡുകളിൽ നിന്നു രോഗികളെ മാറ്റുമ്പോൾ ഉപയോഗിക്കുന്ന പോർട്ടബിൾ വെന്റിലേറ്റർ തുടങ്ങി താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങൾ വരെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്റ്റാൾ.

ശ്വാസകോശ അർബുദം ബാധിച്ച രോഗിയുടെ ശ്വാസകോശം, ലിവർ സിറോസിസ് ബാധിച്ച രോഗിയുടെ കരൾ, സയാമീസ് ഇരട്ടകൾ, സ്തനാർബുദം ബാധിച്ച ഭാഗത്തെ ടിഷ്യൂ, ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന രീതി എന്നിവയെല്ലാം പ്രദർശനത്തിൽ നിന്ന് കണ്ട് മനസ്സിലാക്കാം. കൂടാതെ സംസ്ഥാനസർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ള വിവിധങ്ങളായ പദ്ധതികളുടെ വിശദാംശങ്ങളും മേളയിലൂടെ വിവരിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് സ്റ്റാൾ സേവനങ്ങൾ

ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ എത്തിയാൽ യു.എച്ച്.ഐ.ഡി കാർഡ് അപ്പോൾ തന്നെ സ്വന്തമാക്കാം. ആധാർ നമ്പരും ആധാർ ലിങ്ക്ഡ് മൊബൈൽ ഫോൺ നമ്പരുമായി വന്നാൽ മാത്രം മതി. സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രികളിൽ നിന്നും യു.എച്ച്.ഐ.ഡി കാർഡ് വഴി ഒ. പി ടിക്കറ്റ് എടുക്കാം. ഒ.പി.യിൽ പേരും വിലാസവും പറഞ്ഞു സമയം കളയേണ്ടി വരില്ല. ehealth.kerala.govt.in എന്ന വെബ്‌സൈറ്റ് മുഖേന കാർഡ് ഉപയോഗിച്ച് ഓൺലൈൻ അപ്പോയിന്റ്‌മെന്റും എടുക്കാം.ആരോഗ്യ വകുപ്പിൻറ സ്റ്റാളിൽ ജീവിതശൈലി രോഗനിർണയം ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ഫുൾടൈം ഡയറ്റീഷന്റെയും നഴ്‌സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *