Your Image Description Your Image Description

ഡൽഹി : പഹൽഗാം ആക്രമണത്തിൽശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ സമാധാനവും വികസനവും തിരികെ എത്തിയ സമയത്താണ് ആക്രമണം നടന്നത്. സ്‌കൂളുകളും കോളേജുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വിനോദസഞ്ചാരം തിരികിയെത്തി, സഞ്ചാരികള്‍ എത്തിത്തുടങ്ങി. ജനാധിപത്യം ശക്തിപ്രാപിച്ചു.

കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്.

പ്രധാനമന്ത്രിയുടെ പ്രതികരണം…

ഇന്ത്യക്കാർ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കൾ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ നമുക്ക് ഒപ്പം നിൽക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും. പഹൽഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.

ഭീകരവാദികൾക്കെതിരായ രോഷം ജനങ്ങൾക്കിടയിൽ അലയടിക്കുന്നു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും.ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടും.

Leave a Reply

Your email address will not be published. Required fields are marked *