Your Image Description Your Image Description

കോട്ടയം : മാറുന്ന ലോകത്തിനൊത്ത് ചുവടുവയ്ക്കുന്ന പുതുതലമുറയുടെ പുതുപുത്തൻ ആശയങ്ങൾ കണ്ടറിയാൻ അവസരമൊരുക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
മിനി റോബോട്ടും, സ്‌കൂൾ കുട്ടികളുടെ ഹാജർ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ഉപകരണവും, സെൻസറും, വെർച്വൽ റിയാലിറ്റി ഗ്ലാസുമെല്ലാം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂൾ കുട്ടികളെ ഇന്നവേഷനിലേക്കും സംരംഭകത്വത്തിലേക്കും ആകർഷിക്കുന്ന പദ്ധതിയായ ടിങ്കറിംഗ് ലാബിൽനിന്നുള്ള നൂതന ആശയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്.

ട്രാക്കുകളും വീലുകളുമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് മെട്രോ പോലെയുള്ള സംസ്ഥാനതലത്തിൽ വിജയിച്ച ശാസ്ത്ര പ്രോജക്ടുകൾ, സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ കീഴിൽ ചെയ്തിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടർ അസംബ്ലിംഗ് മുതലായ വ്യത്യസ്തങ്ങളായ ആശയ ആവിഷ്‌കരണമാണ് ഇവിടെ കാണാൻ കഴിയുന്നത്. സംസ്ഥാന സർക്കാർ പദ്ധതിയായ കൈറ്റിന്റെ കീഴിലുള്ള സമഗ്ര പോർട്ടലിന്റെയും റോബോട്ടിക്‌സ് പരിശീലനത്തിന്റെയും അവബോധനവും നൽകുന്നുണ്ട്. കൂടാതെ വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി തലത്തിലുള്ള വിവിധ കോഴ്‌സുകളേപ്പറ്റി അറിയാനുള്ള അവസരവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *