Your Image Description Your Image Description

സിനിമ മേഖലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തത് അപൂര്‍വം ചിലരെന്ന് സിനിമ നിര്‍മാതാവ് ലിബർട്ടി ബഷീർ .വ്യക്തിപരമായി ആളുകളെ ഇത്തരത്തിൽ പിടിക്കുന്നതിൽ എതിര്‍പ്പില്ല.എന്നാൽ, സിനിമ ഷൂട്ടിങ് ലോക്കേഷനിൽ വന്ന് പരിശോധന നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാൽ കോടികളുടെ നഷ്ടമാണുണ്ടാകുക. ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ആളുകളുടെ ഫ്ലാറ്റുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തുകയും ലഹരി പിടികുടുകയും ചെയ്യുന്നതിന് എതിരല്ല.

ഇന്ത്യൻ സിനിമയിൽ മുഴുവൻ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തിൽ മാത്രമല്ല. അപൂര്‍വം ആളുകള്‍ മാത്രമാണ് സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കാത്തവരായിട്ടുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ടെക്നീഷ്യൻമാര്‍ തുടങ്ങിയ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട്. അവര്‍ മുറിയിൽ പോയും രഹസ്യമായിട്ടുമൊക്കെ ഉപയോഗിക്കുന്നുണ്ടാകും. അതൊന്നും നിര്‍മാതാക്കള്‍ക്ക് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *