Your Image Description Your Image Description

ദക്ഷിണ ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ ഷാഹിദ് രാജി തുറമുഖത്ത് വൻസ്ഫോടനം. 400 ലേറെ പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്‌നർ തുറമുഖമാണ് ഇത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഇറാൻ അധികൃതർ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൻ ഇറാൻ അന്വേഷണത്തിന് ഉത്തരവിട്ടു.

“ഷാഹിദ് രാജീ തുറമുഖ ഡോക്കിന്റെ ഒരു ഭാഗത്താണ് സ്ഫോടനം ഉണ്ടായത്, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്,” പ്രാദേശിക തുറമുഖ ഉദ്യോഗസ്ഥനായ എസ്മയിൽ മാലെക്കിസാദെയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഷാഹിദ് രാജീ, ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്‌നർ തുറമുഖമാണ്. നിരവധി കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രവിശ്യയുടെ പ്രതിസന്ധി മാനേജ്‌മെന്റ് അതോറിറ്റിയുടെ തലവൻ മെഹർദാദ് ഹസ്സൻസാദെ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *