Your Image Description Your Image Description

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി വി.എസ് അച്യുതാനന്ദൻ. പ്രായത്തിന്റെ പേരിൽ വി എസിനെ ഒഴിവാക്കിയത് വിവാദമുണ്ടായതിന് പിന്നാലെയാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന സമിതിയിലാണ് തീരുമാനമായത്. വിഎസിനെ ക്ഷണിതാവാക്കി ഉൾപ്പെടുത്താത്തത് സംസ്ഥാന സമ്മേളനത്തിൽ വിവാദമായിരുന്നു. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ, എ കെ ബാലൻ, എം എം മണി, കെ ജെ തോമസ്, പി കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളാവും.

അതേസമയം, മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലനെതിരെ പരോക്ഷ വിമർശനവുമായി മുൻ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ പി ഉണ്ണി രംഗത്തെത്തി. പാർട്ടി ചുമതലയിൽ നിന്നൊരാൾ ഒഴിവായാൽ ‘കുടിയിറക്ക’ മാണ് എന്ന് തോന്നുന്നത് കമ്മ്യൂണിസം രക്തത്തിൽ ഇപ്പോഴും അലിഞ്ഞു ചേരാത്തവർക്കാണെന്നാണ് വിമർശനം.

നേരത്തെ പ്രായപരിധി നിബന്ധന കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായപ്പോൾ, എകെജി ഫ്‌ളാറ്റിൽ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് എ.കെ ബാലൻ പറഞ്ഞിരുന്നു. ഈ കുടിയിറക്കം എന്ന വാക്കിനെ മുൻനിർത്തിയായിരുന്നു പി ഉണ്ണിയുടെ രൂക്ഷവിമർശനം.

Leave a Reply

Your email address will not be published. Required fields are marked *