Your Image Description Your Image Description

സൗദി അറേബ്യയിലെ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. റബ് അൽ ഖാലി അതിർത്തി പ്രദേശത്ത് കൂടി കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അധികൃതർ പിടികൂടിയത്. അതിർത്തിയിലൂടെ വാഹനങ്ങളുമായി കടന്നുപോയ ഒരു ട്രക്കിൽ നിന്നാണ് 17.6 കിലോ വരുന്ന മെത്താംഫെറ്റാമൈൻ പിടികൂടിയത്.

ട്രക്കിനുള്ളിൽ ഉണ്ടായിരുന്ന വാഹനത്തിലെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ചാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *