Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ വിജയത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടീദാർ. റോയൽ ചലഞ്ചേഴ്സിന് ഈ വിജയം അത്യാവശ്യമായിരുന്നുവെന്നും രാജസ്ഥാനെ തോൽപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണെന്നും രജത് പാട്ടീദാർ പറഞ്ഞു.

ഈ വിജയം റോയൽ ചലഞ്ചേഴ്സിന് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് പിച്ചിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. രാജസ്ഥാനെ തോൽപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ബൗളർമാർക്കാണ്. അവർ കാണിച്ച ധൈര്യം അസാധാരണമായിരുന്നു. ബാറ്റർമാർക്കും ക്രെഡിറ്റ് നൽകണം. അവരും നന്നായി ബാറ്റ് ചെയ്തു. രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ ലക്ഷ്യം. വിക്കറ്റുകൾ ലഭിക്കുമ്പോൾ മാത്രമേ എതിരാളിയുടെ റണ്ണൊഴുക്ക് തടയാൻ കഴിയൂ,’ രജത് പാട്ടീദാർ മത്സരശേഷം പറഞ്ഞു.

ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ആദ്യമായാണ് സ്വന്തം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരു മത്സരം വിജയിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ചിന്നസ്വാമിയിൽ ആർസിബി പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു 11 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *