Your Image Description Your Image Description

ട്രക്കുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പുതിയ സുരക്ഷാ വിലയിരുത്തൽ റേറ്റിങ്ങ് സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗ്ലോബൽ എൻസിഎപി (ജി‌എൻ‌സി‌എ‌പി)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷനും (ഐആർടിഇ) ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഉത്പാദന നിലവാരം മെച്ചപ്പെടുത്താനും വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയത്തിന് പിന്നിലെന്ന് അ​ദ്ദേഹം പറഞ്ഞു. റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനും വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ റോഡുകൾ സുരക്ഷിതമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി വ്യക്തമാക്കി.

‘റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി, നിലവിൽ ദിവസേന 13-14 മണിക്കൂർ വരെ നീളുന്ന ട്രക്ക് ഡ്രൈവർമാരുടെ ജോലി സമയം നിയന്ത്രിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ട്രക്ക് ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് എയർകണ്ടീഷൻഡ് ക്യാബിനുകൾ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി ആഡാസ് പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കുന്നുണ്ട്’, മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *