Your Image Description Your Image Description

ബംഗളൂരു: കർണാടകയിൽ മലയാളി കൊല്ലപ്പെട്ട നിലയിൽ. രാജ്‌പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49)​ ആണ് മരിച്ചത്. ബിഷെട്ടിഗേരിയിലുള്ള കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. കൊലപാതകമെന്നണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ വീരാജ്പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *