Your Image Description Your Image Description

ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന്‍ എയര്‍. 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2024ല്‍ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. സമാനമായ ഫ്‌ലീറ്റ് സേവനങ്ങള്‍ നടത്തുന്ന വിമാന കമ്പനികളെക്കാള്‍ ശരാശരിയിലും കൂടുതലായിരുന്നു ഒമാന്‍ എയറിലെ ജീവനക്കാരുടെ എണ്ണം. ജീവനക്കാരില്‍ ഏകദേശം 45 ശതമാനവും കോഓപ്പറേഷന്‍ നടപടികള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലാത്ത അസൈന്‍മെന്റ് ജീവനക്കാര്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ 1,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ തസ്തികകള്‍ അനാവശ്യമോ നേരിട്ടുള്ള പ്രവര്‍ത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *