Your Image Description Your Image Description

ആഗ്ര: ഇന്ത്യ സന്ദർശനത്തിനായെത്തിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കുടുംബവും താജ്മഹൽ സന്ദശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമാണ് വാൻസിനൊപ്പമുണ്ടായിരുന്നത്. “വിസ്മയിപ്പിക്കുന്നതാണ് താജ്മഹൽ. യഥാർഥ പ്രണയത്തിന്റെ സ്മാരകമാണത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം.”-സന്ദർശനത്തിന് ശേഷം വാൻസ് സന്ദർശന ഡയറിയിൽ കുറിച്ചു. ജയ്പൂരിൽ നിന്ന് ആഗ്ര വിമാനത്താവളത്തിലിറങ്ങിയ വാൻസിനെയും കുടുംബത്തെയും സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയിരുന്നു.

”ആദരണീയനായ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും കുടുംബത്തിനും ഇന്ത്യയുടെ പരിശുദ്ധ ഭൂമിയായ ഉത്തർപ്രദേശിലേക്ക് ഊഷ്മള സ്വാഗതം. കാലാതീതമായ ഭക്തി, ഊർജസ്വലമായ സംസ്കാരം, ആത്മീയ പൈതൃകം എന്നിവയാൽ പ്രശസ്തമാണ് നമ്മുടെ സംസ്കാരം”-വാൻസിന് സ്വാഗതം പറഞ്ഞുകൊണ്ട് യോഗി ആദിത്യ നാഥ് എക്സിൽ കുറിച്ചു. വിമാനത്താവളത്തിൽ നിന്ന് കാറിലാണ് ഇവർ താജ്മഹലിൽ എത്തിയത്.

അവരുടെ വാഹനവ്യൂഹത്തിന്റെ പാതയിലെ വഴികൾ പൂക്കളാൽ അലങ്കരിച്ചിരുന്നു. നൂറുകണക്കിന് സ്കൂൾ കുട്ടികൾ തെരുവുകളിൽ നിന്ന് അമേരിക്കൻ പതാകയും ത്രിവർണ പതാകയും വീശുകയും ചെയ്തു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഇന്ത്യയിലെത്തിയത്. നേരത്തേ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. അമേരിക്കയുടെ ​വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാൻസിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *