Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി  രാസലഹരിക്കെതിരെ​   ഇന്ന്( 24) ജില്ലയിൽ സംഘടിപ്പിക്കുന്ന മോചന ജ്വാലയുടെ ഭാഗമായി ജാഗ്രത റിബണും കിറ്റി ഷോയും നടക്കും.

ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയിലാകെ ഇന്ന് മോചന ജ്വാല സംഘടിപ്പിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകളെയും ജനപ്രതിനിധികളെയും  കേന്ദ്രീകരിച്ച് രാവിലെ ജാഗ്രത്ര റിബൺ എന്ന പരിപാടി നടക്കും. ഇതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും രാവിലെ 10.30 ന് ജാഗ്രത റിബൺ എന്ന പേരിൽ റിബണുകൾ ധരിക്കും. ഈ പരിപാടിയുടെ ജില്ലാതല
ഉദ്‌ഘാടനം  ജില്ലാ കളക്ടർ അലക്സ്  വർഗീസ് കളക്ടറേറ്റിൽ  നിർവഹിക്കും.

മോചന ജ്വാല കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം എം എൽ എ മാരായ  എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്ന് ആലപ്പുഴ ബീച്ചിൽ  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്  നിർവഹിക്കും . തുടർന്ന്  വിനോദ് നരനാട്ടിൻ്റെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായ കിറ്റി ഷോയും അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി,  ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ,  ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ,  സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിന്നുള്ളവർ  തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്  ആറ്  മണിക്ക് മോചന ജ്വാല തെളിയിക്കും.

എല്ലാ  പഞ്ചായത്തുകളിലും വൈകിട്ട് അഞ്ച്  മണി മുതൽ മോചന ജ്വാലയുമായി ബന്ധപ്പെട്ട് യോഗം നടക്കുകയും  ആറുമണിക്ക്  തിരി  തെളിയിക്കുകയും  ചെയ്യും. പഞ്ചായത്ത് തലത്തിൽ  നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,   വിദ്യാർഥികൾ,  കുടുംബശ്രീ ,  ഐസിഡിഎസ് പ്രവർത്തകർ ,  യുവാക്കൾ, കായിക താരങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ആലപ്പുഴ ബീച്ചിൽ മെയ്  ആറ്  മുതൽ 12 വരെയാണ്  നടക്കുക

Leave a Reply

Your email address will not be published. Required fields are marked *