Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്.

ഏ​റ്റ​വും സീ​നി​യ​റാ​യ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മ​നോ​ജ് ജോ​ഷി സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ വി​സ​മ്മ​തം അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​യ​തി​ല​കി​നു ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​ത്തി​ലേ​ക്ക് എത്തുന്നത്.

നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദാമുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് നി​ല​വി​ല്‍ ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റിയാണ്.

Leave a Reply

Your email address will not be published. Required fields are marked *