Your Image Description Your Image Description

ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബോംബെ സൂചിക സെൻസെക്സ് 800 പോയിന്റ് ഉയർന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം. ഐ.ടി, ഊർജ ​ഓഹരികളിലെ വാങ്ങൽ താൽപര്യമാണ് വിപണിക്ക് കരുത്തായത്.

സെൻസെക്സ് 845 പോയിന്റ് ഉയർന്ന് 79,399.11ലേക്ക് എത്തി. നിഫ്റ്റി 210 പോയിന്റ് ഉയർ​ന്ന് 24,061.45ലെത്തി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1000 പോയിന്റ് ഉയർന്ന് 55,291ലെത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ് ഇൻഡക്സുകൾ 1.5 ശതമാനം ഉയർന്നു.

വിവിധ സെക്ടറുകളിൽ നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഐ.ടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നേട്ടത്തിലാണ്. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി മീഡിയ എന്നീ ഇൻഡക്സുകളാണ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *