Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞവർഷം അൽഐൻ മൃഗശാലയിൽ 575 മൃഗക്കുഞ്ഞുങ്ങൾ ജനിച്ചതായി അധികൃതർ അറിയിച്ചു. 2023 ജനുവരിക്കും നവംബറിനും ഇടയിലാണ് പുതിയ ജനനങ്ങൾ രേഖപ്പെടുത്തിയത്. മൃഗശാലയിൽ 30 ശതമാനവും വംശനാശഭീഷണി നേരിടുന്നവയാണ്.

ഇത് കണക്കിലെടുത്ത് കാട്ടിലെ സ്വാഭാവിക സാഹചര്യങ്ങൾക്കനുസൃതമായാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് അൽഐൻ മൃഗശാല ആക്ടിങ് ജനറൽ ക്യൂറേറ്റർ മുഹമ്മദ് യൂസഫ് അൽ ഫഖീർ പറഞ്ഞു. മൃഗങ്ങളുടെ പ്രജനനപരിപാടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ നടപടിക്രമങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രധാനമായും എല്ലാ മൃഗങ്ങളുടെയും ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, അനാട്ടമി, മോളിക്യുലാർ ബയോളജി, ജനിതകശാസ്ത്രം,

Leave a Reply

Your email address will not be published. Required fields are marked *