Your Image Description Your Image Description

കുവൈത്ത്: വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു.

ഈ കാലഘട്ടത്തിന്റെ പ്രത്യേകത രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ്. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.

ഈ കാലഘട്ടത്തിൽ കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. കാറ്റ് വേഗത കുറഞ്ഞതും മിതമായതും ആയിരിക്കും, ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകും. തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *