Your Image Description Your Image Description

ഡൽഹി: മുസ്തഫാബാദിൽ ബഹുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി അ​ഗ്നിരക്ഷാസേന, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എട്ട്, പത്ത് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സന്ദീപ് ലാംബ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *