Your Image Description Your Image Description

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ലഹരി ഇടപെടുകാർക്ക് ഷൈൻ നിരന്തരം പണം അയച്ചിരുന്നതായി കണ്ടെത്തൽ ലഹരി ഇടനിലക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

ചി​ല വ്യ​ക്‌​തി​ക​ൾ​ക്ക് കൈ​മാ​റി​യ 2000 രൂ​പ​യ്ക്കും 5000 രൂ​പ​യ്ക്കും ഇ​ട​യി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ലാ​ണ് സം​ശ​യം. സ​മീ​പ കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ൽ ന​ട​ന്ന 14 ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​ഇ​ട​പാ​ടു​ക​ൾ ല​ഹ​രി​ക്ക് വേ​ണ്ടി​യു​ള്ള പ​ണം കൈ​മാ​റ്റ​മാ​യി​രു​ന്നോ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് താ​ൻ പ​ല​ർ​ക്കും ക​ടം കൊ​ടു​ത്ത പ​ണ​മാ​ണി​തെ​ന്നാ​ണ് ഷൈ​നി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *