Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി​യാ​യ ആ​ന്ധ്ര സ്വ​ദേ​ശി രേ​വ​ന്ത് (22) ആ​ണ് മരണപ്പെട്ടത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് അപകടം ഉണ്ടായത്. എ​ൻ​ഐ​ടി കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങി​യ ആ​റം​ഗ സം​ഘം മു​ക്ക​ത്ത് നി​ന്ന് ജീ​പ്പി​ൽ പ​ത​ങ്ക​യ​ത്ത് കു​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ രേ​വ​ന്ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.അപകടത്തെ തുടർന്ന് വി​ദ്യാ​ർ​ഥിയെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *