Your Image Description Your Image Description

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. റെട്രോയുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും.

പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കിയിട്ടുണ്ട്.

സംഗീതസംവിധാനം : സന്തോഷ് നാരായണന്‍, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍: സുരന്‍.ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍. 5 കോടിയാണ് റെട്രോയുടെ ബജറ്റ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *