Your Image Description Your Image Description
Your Image Alt Text

കൊച്ചി : കാള്‍ ഓഫ് ദി ബ്ലൂ ബ്രാന്‍ഡ് ക്യാംപയിനിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈ. ലി തങ്ങളുടെ ബൈക്ക് ലൈന്‍ അപ്പുകളില്‍ പുത്തന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ 15 വി4 മോഡലുകളിലും എഫ്ഇസെഡ് – എസ് എഫ്‌ഐ വേര്‍ഷന്‍ 4.0 ഡിഎല്‍എക്‌സ്, എഫ്ഇസെഡ്  എസ് എഫ്‌ഐ വേര്‍ഷന്‍ 3.0. എഫ്ഇസെഡ് എഫ്‌ഐ വേര്‍ഷന്‍ 3.0, എഫ്ഇസെഡ് എക്‌സ് എന്നിവ ഉള്‍പ്പെടുന്ന മോഡലുകളാണ് പുത്തന്‍ രൂപമാറ്റത്തിന് തയ്യാറെടുക്കുന്നത്. നിറങ്ങളുടെ തെരഞ്ഞെടുപ്പ്, രൂപകല്‍പ്പനയിലെ മനോഹാരിത എന്നിവ കമ്പനിയുടെ പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടും.

 

ആകര്‍ഷങ്ങളായ നിറങ്ങളും, ഗ്രാഫിക്കല്‍ മാറ്റങ്ങളുമായി പുതുവര്‍ഷാരംഭത്തില്‍ എത്തുന്ന പുത്തന്‍ മോഡലുകള്‍ വില്‍പ്പന നിരക്കില്‍ ഈ മുന്നേറ്റമുണ്ടാക്കുവാനും രാജ്യത്തെ യുവ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുവാനും ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.യുവജനങ്ങളുടെ താത്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് അവരുടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ മാറ്റങ്ങളിലൂടെ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഓരോ ഉപഭോക്താവിന്റെയും ജീവിത ശൈലിക്ക് അനുയോജ്യമാകും വിധമാണ് നിറങ്ങളുടെ തെരഞ്ഞെടുപ്പ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ വ്യക്തിപരമായ യാത്രാനുവം ഉറപ്പാക്കുകയും ചെയ്യുന്നു.

 

കാള്‍ ഓഫ് ദ ബ്ലൂ ബ്രാന്‍ഡ് ക്യാംപയിനിന്റെ ഭാഗമായി ഏറെ ആഹ്ലാദത്തോടെയാണ് 2024ലെ പുതുക്കിയ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് യമഹ അവതരിപ്പിക്കുന്നത്. സഞ്ചാരികളുടേയും അതോടൊപ്പം തന്നെ കാഴ്ചക്കാരുടേയും മനംകവരുന്ന മനോഹരങ്ങളായ പുത്തന്‍ നിറങ്ങളുടെ തെരഞ്ഞെടുപ്പും, ഗ്രാഫിക്‌സുമാണ് ഏറെ ആവശേത്തോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്.  ബോള്‍ഡും ഉന്മേഷദായകവുമായ ഷേഡുകളില്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയിരിക്കുന്ന നിറക്കൂട്ടുകള്‍ ബൈക്കുകള്‍ക്ക് കാഴ്ചാ ഭംഗി നല്‍കുക മാത്രമല്ല, സഞ്ചാരികള്‍ക്ക് അതിശയകരവും സന്തോഷകരവുമായ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുകയും  ഉപഭോക്തൃ ആനന്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഐഷിന്‍ ചിഹാന പറഞ്ഞു.

 

യുവ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച അനേകം പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കളര്‍ സ്‌കീമുകള്‍ കമ്പനി തയ്യാറാക്കിയിട്ടുള്ളത്. നിറങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വേകള്‍ സമയാ സമയങ്ങളില്‍ കമ്പനി നടത്തിവരാറുള്ളത്. ഇത് വിശകലനം ചെയ്താണ് പുതിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കാറുള്ളത്. ഈ മാറ്റങ്ങളിലൂടെ യമഹ ആരാധകര്‍ക്ക് വ്യക്തിഗത യാത്രാനുഭവം വാഗ്ദാനം ചെയ്യാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും കാള്‍ ഓഫ് ദി ബ്ലൂ ക്യാംപയിനിലേക്ക് താത്പര്യമുള്ള കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2024 പുറത്തിറങ്ങിയ സ്‌പോർട്ടി മോഡലായ R15 V4 പുതിയതും ബോൾഡുമായ ‘വിവിഡ് മജന്ത മെറ്റാലിക്’ ഉപയോഗിച്ച് പ്രേമികളെ അമ്പരപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് യമഹയുടെ പ്രീമിയം ബ്ലൂ സ്‌ക്വയർ ഔട്ട്‌ലെറ്റുകളിൽ മാത്രം ലഭ്യമാകും. മോഡലിന്റെ ആകർഷണം വർധിപ്പിച്ചുകൊണ്ട്, നിലവിലുള്ള റേസിംഗ് ബ്ലൂ, മെറ്റാലിക് റെഡ് ഷേഡുകൾ കോസ്മെറ്റിക് അപ്‌ഗ്രേഡുകൾക്ക് വിധേയമായിട്ടുണ്ട്, ഇപ്പോൾ അത് ഉന്മേഷദായകമായ ടോണുകളും സ്‌പോർട്ടിയർ ഗ്രാഫിക്സും നൽകും.

 

2024-ലെ FZ സീരീസ് പരിവർത്തനാത്മകമായ ഒരു മാറ്റത്തിനാണ് വിധേയമാകുന്നത്. പുതിയ നിറങ്ങൾ കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നതാണ്. FZ-S FI Ver 4.0 ഡീലക്‌സിന് ഇപ്പോൾ ഒരു പുതിയ ‘റേസിംഗ് ബ്ലൂ’ ഷേഡ് ഉണ്ട്. അതേസമയം നിലവിലുള്ള മെറ്റാലിക് ബ്ലാക്ക് നിറത്തിന് പകരം ശ്രദ്ധേയമായ മാറ്റ് ബ്ലാക്ക് ഓപ്ഷൻ നൽകിയിരിക്കുന്നു. ഇതിനുപുറമെ, മാറ്റ് ബ്ലാക്ക്, മജസ്റ്റി റെഡ് നിറങ്ങളും സ്റ്റൈലിഷ് കോസ്മെറ്റിക് മെച്ചപ്പെടുത്തലുകൾ നേടിയിട്ടുണ്ട്. ശ്രദ്ധേയമായി, മുഴുവൻ FZ-S FI Ver 4.0 ഡീലക്‌സിന്റെ സീറ്റ് വർണ്ണവും മൊത്തത്തിലുള്ള സൗന്ദര്യാത്മകതയ്ക്ക് ഉന്മേഷദായകമായ ഒരു സ്പർശം നൽകിക്കൊണ്ട് ദൃഢമായ കറുത്ത നിറത്തിലേക്ക് മാറി.

 

കാഴ്ച അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു FZ-S FI Ver 3.0 മോഡൽ മാറ്റ് ഗ്രേ നിറത്തിലും അതേസമയം FZ FI ആകർഷകമായ മാറ്റ് സിയാൻ ഷേഡ് അവതരിപ്പിച്ചിരിക്കുന്നു. എഫ്സെഡ് – എക്സും ഇതേ നിരയിലേക്ക് എത്തുമ്പോൾ മാറ്റ് ടൈറ്റൻ നിറത്തിലും അവതരിപ്പിച്ചിട്ടുണ്ട്.

 

യമഹ തങ്ങളുടെ ജനപ്രിയ സ്‌പോർട്‌സ് ബൈക്കിന്റെ സമ്പന്നമായ പാരമ്പര്യം ഇത്തരം ത്രസിപ്പിക്കുന്ന നവീകരണങ്ങളിലൂടെ  മുന്നോട്ട് കൊണ്ടുപോകുകയാണ്. അതുവഴി ഇന്ത്യയിലെ ബൈക്കിംഗ് പ്രേമികളുടെ മൊത്തത്തിലുള്ള അനുഭവം സമ്പന്നമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *