Your Image Description Your Image Description

ബഹ്റൈനിൽ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം പി​രി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദീ​നാ​ർ പി​ഴ​യും ശി​ക്ഷ. പ​ണം വാ​ങ്ങി​യ​വ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ വ്യാ​പാ​ര​ത്തി​നാ​യി പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ​ണം പി​രി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 81,000 ദീ​നാ​റാ​ണ് പ്ര​തി ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ വാ​ഗ്ദാ​നം ന​ൽ​കി പി​രി​ച്ചെ​ടു​ത്ത​ത്.

പ​രാ​തി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തും. യാ​തൊ​രു വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *