Your Image Description Your Image Description

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ ബോട്ടപകടത്തിൽ 148 പേർ മരിച്ചു. നൂറിലധികം പേരെ കാണാതായി.കോം​ഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപമാണ് അപകടമുണ്ടായത്.

ബോട്ടിൽ അഞ്ഞൂറിലേറെപ്പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.യാത്രക്കാരിലൊരാൾ പാചകം ചെയ്യുന്നതിനിടെയാണ് ബോട്ടിന് തീപിടിച്ചത്. മരം കൊണ്ടുള്ള ബോട്ടിൽ തീ ആളിപ്പടർന്നതോടെ കുട്ടികളടക്കമുള്ള യാത്രക്കാർ പലരും വെള്ളത്തിലേക്ക് ചാടി.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച ഉണ്ടായ അപകട വിവരം വൈകിയാണ് പുറംലോകമറിഞ്ഞത്.നദിക്കരയിൽ തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ ഔദ്യോഗിക പട്ടിക സർക്കാർ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *