Your Image Description Your Image Description
Your Image Alt Text

യു​ദ്ധ ദു​രി​ത​ത്തി​നൊ​പ്പം ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ഗ​സ്സ ജ​ന​ത​ക്ക്​ യു.​എ.​ഇ​യു​ടെ സ​ഹാ​യം. ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​ന്ന നാ​ലു​ല​ക്ഷം ജാ​ക്ക​റ്റു​ക​ൾ ഗ​സ്സ​യി​ൽ എ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. പു​ത​പ്പു​ക​ൾ, ഹീ​റ്റ​റു​ക​ൾ, ശീ​ത​കാ​ല കൈ​യു​റ​ക​ൾ എ​ന്നി​വ​യും ജാ​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം ന​ൽ​കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി അ​വ​സാ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി.

ഈ​ജി​പ്തി​ൽ നി​ർ​മി​ച്ച വി​ന്‍റ​ർ ജാ​ക്ക​റ്റു​ക​ൾ ഗ​സ്സ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ൽ ആ​രി​ഷി​ലാ​ണ്​ എ​ത്തി​ക്കു​ക. ഇ​വി​ടെ​നി​ന്ന്​ റ​ഫ അ​തി​ർ​ത്തി വ​ഴി വീ​ട്​ ന​ഷ്ട​പ്പെ​ട്ട്​ തെ​രു​വി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കും. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ഗാ​ല​ന്‍റ്​ നൈ​റ്റ്​-3 ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തി​ന​കം 16 ല​ക്ഷം വ​സ്ത്ര​ങ്ങ​ളും പു​ത​പ്പു​ക​ളും ഗ​സ്സ​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ്​ കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *