Your Image Description Your Image Description

തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയിൽ സന്ദേശത്തിൽ ഉള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *