Your Image Description Your Image Description

പാ​ല​ക്കാ​ട്: തൃ​ശൂ​ർ, പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ഓ​ഫീ​സു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലെ ആ​ർ​ഡി​ഒ ഓ​ഫി​സ് ബോം​ബി​ട്ട് ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​ദ്യം ഭീ​ഷ​ണി​യെ​ത്തി​യ​ത്.

റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.

പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ഓ​ഫീ​സി​ലും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. ര​ണ്ടി​ട​ത്തും ആ​ർ​ഡി​ഒ​യു​ടെ ഇ​മെ​യി​ലി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ബോം​ബ് പൊ​ട്ടും എ​ന്നാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ ഉ​ള്ള​ത്.ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *