Your Image Description Your Image Description

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷന്‍ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങള്‍ എന്നിവയില്‍ ഭേദഗതിവരുത്തിയുള്ളതാണ് ബില്‍. നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതാണ് പ്രധാന ഭേദഗതി.

Leave a Reply

Your email address will not be published. Required fields are marked *