Your Image Description Your Image Description

അ​രൂ​ർ: എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ വൻ കവർച്ച. 20 പ​വ​ൻ വ​രു​ന്ന ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സംഭവത്തിൽ കീ​ഴ്ശാ​ന്തി കൊ​ല്ലം സ്വ​ദേ​ശി ഒ.​ടി. രാ​മ​ന്ദ്ര​നെ കാ​ണാ​നി​ല്ല.

തി​രു​വാ​ഭ​ര​ണം വി​ഷു ത​ലേ​ന്ന് വൈ​കി​ട്ട് ദേ​വ​ന് ചാ​ർ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ കീ​ഴ്ശാ​ന്തി ഒ.​ടി. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യി​രു​ന്നു. തുടർന്ന് വി​ഷു ദി​ന​ത്തി​ൽ വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം തി​രി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഒ​ന്നി​ലേ​റെ പ്ര​വ​ശ്യം ദേ​വ​സ്വം അ​ധി​കാ​രി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഒ​ഴി​ഞ്ഞു മാ​റി.

പി​ന്നീ​ട് ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ അ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.ര​ണ്ട് നെ​ക്ല​സു​ക​ൾ. 10 പ​വ​ൻ വ​രു​ന്ന മാ​ല, 26.59 ഗ്രാം ​വ​രു​ന്ന കി​രീ​ടം ഉ​ൾ​പ്പ​ടെ 20 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *