Your Image Description Your Image Description
Your Image Alt Text

വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഫീൽഡ്​ കമാണ്ടർ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി.ഹിസ്ബുല്ലയുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ ഉൾപ്പെടെ രണ്ട്​ ഇസ്രായേലികൾക്ക്​ പരിക്കേറ്റു​.യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ നാളെ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.

ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ-ഫീൽഡ്​ കമാണ്ടർ വിസ്സാം തവിൽ കൊല്ലപ്പെട്ടതായി ഹിസ്​ബുല്ല സ്​ഥിരീകരിച്ചു. ഇതിന്​ കനത്ത പ്രതികാരം ഉറപ്പാണെന്നും ഹിസ്​ബുല്ല വ്യക്തമാക്കി. ഇസ്രായേൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച്​ ഹിസബുല്ലയുടെ മി​സൈൽ, ഷെല്ലാക്രമണങ്ങൾ രാത്രിയും തുടർന്നു.

ഇസ്രായേൽ, ലബനാൻ യുദ്ധം ഒഴിവാക്കാനുള്ള അമേരിക്കയുടെയും യൂറോപ്യൻ യൂനിയ​െൻറയും നയതന്ത്രനീക്കങ്ങൾക്കും പുതിയ സംഭവങ്ങൾ തിരിച്ചടിയായി. അതിർത്തിയിൽ നിന്ന്​ ഹിസ്​ബുല്ലയെ അകറ്റുമെന്നും ലബനാനുമായി തുറന്ന യുദ്ധത്തിന്​ മടിക്കില്ലെന്നും ഇസ്രായേൽ നിലപാട്​ കടുപ്പിച്ചിരിക്കെയാണ്​ ഉന്നതതല ചർച്ചകൾക്കായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ തെൽ അവീവിൽ എത്തുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *