Your Image Description Your Image Description

ഈ വർഷത്തെ ഹജ് തീർഥാടന കാലയളവിൽ ഹജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള പ്രവേശനാനുമതിയോ ഇല്ലാത്ത സന്ദർശകർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടലുകൾക്കും താമസ സൗകര്യങ്ങളുടെ നടത്തിപ്പുകാർക്കും നിർദേശം നൽകി. സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ 29 (ദുൽഖഅദ് 1) മുതൽ ഹജ് സീസൺ അവസാനിക്കുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകും.

ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സുരക്ഷിതമായും സമാധാനപൂർവ്വം സ്വസ്ഥമായി ഹജ് തീർഥാടനം നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളും നടപടിക്രമങ്ങളുമായി സംയോജിപ്പിച്ചാണ് നടപടി. ദുൽ ഖഅദ് 1 (ഏപ്രിൽ 29) മുതൽ ഹജ് വീസയുമായി എത്തുന്നവർ ഒഴികെ, മറ്റ് എല്ലാത്തരം വീസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ല.

Leave a Reply

Your email address will not be published. Required fields are marked *