Your Image Description Your Image Description

കുവൈത്തിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളവർക്ക് പിഴ ഒടുക്കി നിയമവിധേയമാക്കാനുള്ള അവസരം മൂന്നുനാൾ കൂടി അവന്യൂസ് മാളിൽ ഒരുക്കിയിട്ടുണ്ട്. മാളിലെ ചീസ് ഫാക്ടറിക്ക് സമീപം ഗതാഗത വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് സൗകര്യമുള്ളത്.

അംഗപരിമിതർക്ക് അനുവദിച്ച പാർക്കിങ് ഏരിയയിൽ വാഹനം ഇട്ട കേസുകൾ ഒഴികെ എല്ലാ ലംഘനങ്ങളും പിഴ അടച്ചു മാറ്റുവാൻ അവസരമുണ്ടെന്ന് മീഡിയ വിഭാഗം ക്യാപ്റ്റൻ അബ്ദുള്ള അൽ അദ്‌വാനി മനോരമ ഓൺലൈനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *