Your Image Description Your Image Description

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം.എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. പ്രാഥമിക കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ ഏകദേശം 9.5 ബില്യൻ യാത്രക്കാർ സഞ്ചരിച്ചു. ഇത് 2023നെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയും കോവിഡിന് മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 3.8 ശതമാനം വർധനവുമാണ്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം (855 ദശലക്ഷം യാത്രക്കാർ) ഉൾക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് രണ്ടാം സ്ഥാനത്താണ്. മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളാണ് ദിനം പ്രതി ദുബായ് രാജ്യാന്തര വിമാനത്താവളിലൂടെ സഞ്ചരിക്കുന്നത്.

രാജ്യാന്തര തലത്തിലും പ്രാദേശിക തലത്തിലുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഹാർട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ രാജ്യാന്തര വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ഡാലസ് ഫോർട് വർത് രാജ്യാന്തര വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. 2024 ൽ ദുബായ് വിമാനത്താവളത്തിലൂടെ 92.3 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം അധികമാണ്.

Leave a Reply

Your email address will not be published. Required fields are marked *