Your Image Description Your Image Description

വയനാട്‌: സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികൻ ഇസ്മായിൽ (20)ന് പരിക്കേറ്റു.

വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി ഞായർ ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്സ് വാഹനത്തിൽ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അജ്സൽ മരണപ്പെടുകയായിരുന്നു. കൂട്ടുകാരോടൊപ്പം വയനാട് സന്ദർശിക്കാനായി വന്നതായിരുന്നു ഇവർ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ നിന്നും തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *