Your Image Description Your Image Description

പുതിയ തലമുറയുടെ പ്രതികരണസ്വഭാവത്തിൽ അടുത്തകാലത്തുണ്ടായ മാറ്റം ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് മന്ത്രി ഒ.ആർ. കേളു. പുല്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീളുന്ന സുവർണജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

യുവതലമുറയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം. പൊതുവിദ്യാഭ്യാസമേഖലയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളുടെ പഠനപുരോഗതി ഉറപ്പാക്കുന്നതിന് സർക്കാർ മുഖ്യപരിഗണന നൽകും. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും വിദ്യാഭ്യാസദർശനങ്ങൾ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *