Your Image Description Your Image Description

പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ അനധികൃതമായി മദ്യംവിറ്റതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 1,574 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ശിവബാലൻ (40), ലൂയി (48), വിഗ്നേഷ് (27), ജോതിമണി (42), ശങ്കർ (45) എന്നിവരെയാണ്‌ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. മറ്റൊരുസംഭവത്തിൽ പൊള്ളാച്ചി നേതാജിറോഡ് ലിങ്കയ്യൻവീഥിയിലെ ഒരു വീട്ടിൽനിന്ന് 1,451 മദ്യക്കുപ്പികളും പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് എഎസ്‌പി സൃഷ്ഠിസിങ്ങും സംഘവും ലിങ്കയ്യൻവീഥിയിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടുടമയെ പോലീസ് ചോദ്യംചെയ്തപ്പോൾ വീട് വാടകയ്ക്ക് കൊടുത്തതായി പറഞ്ഞു. എന്നാൽ, വാടകക്കാരനെ കണ്ടെത്താനായിട്ടില്ല. വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന 1,451 മദ്യക്കുപ്പികൾ വെസ്റ്റ് പോലീസ് പിടിച്ചെടുത്തു. കേസന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *