Your Image Description Your Image Description

ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഭാ​ഗികമായി സ്തംഭിച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ അമ്പതിലധികം ആഭ്യന്തര വിമാന സർവീസുകൾ വൈകിയതായും ഇരുപത്തഞ്ചോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഏഴ് വിമാനങ്ങൾ റദ്ദാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

എയർലൈൻ ജീവനക്കാരുടെ ഭാ​ഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കരിൽ ചിലർ സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു. ബോർഡിങ് ഗേറ്റുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ കാണാം. രൂക്ഷ വിമർശനങ്ങളാണ് വിമാനത്താവളത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *