Your Image Description Your Image Description
Your Image Alt Text

വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ.

അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില ലക്ഷണങ്ങള്‍ പ്രകടമാകും. അത്തരത്തില്‍
പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചർമ്മത്തിന് മഞ്ഞനിറം, കണ്ണുകളിലെ മഞ്ഞ നിറം തുടങ്ങിയവ  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.

2. തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതും ചിലപ്പോള്‍ ലക്ഷണമാകാം. പ്രത്യേകിച്ച്
അടിവയറ്റിലെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ  പ്രധാന ലക്ഷണം.  അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താല്‍ നിസാരമായി കാണേണ്ട.

3. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവയും പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമാകാം.

4. ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം.

5. നടുവേദനയാണ് മറ്റൊരു ലക്ഷണം. പാൻക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. ക്യാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.

6. ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതും  പാൻക്രിയാറ്റിക് ക്യാന്‍സറിന്‍റെ സൂചനയാകാം.

7. മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒരു ലക്ഷണമാണ്. മലത്തില്‍ നിറം മാറ്റം ഉണ്ടെങ്കില്‍ അതും നിസാരമായി കാണരുത്.

8. മൂത്രത്തിലെ നിറ വ്യത്യാസവും ചിലപ്പോള്‍ സൂചനയാകാം.

9. ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

10.ക്ഷീണവും തളര്‍ച്ചയുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാമെങ്കിലും, ഈ ക്യാന്‍സറിന്‍റെ ലക്ഷണമായും അമിത ക്ഷീണം, ബലഹീനത തുടങ്ങിയവ ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *