Your Image Description Your Image Description
Your Image Alt Text

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തനാണെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന എൻഡിഎയുടെ ലക്ഷ്യത്തെക്കുറിച്ചല്ല പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആജ് തക്/ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പ്രധാനമന്ത്രി പരിഭ്രാന്തനായി, 400 സീറ്റുകൾ നേടുന്നതിനെക്കുറിച്ച് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നില്ല, അദ്ദേഹം ഇപ്പോൾ നിശബ്ദനായി.” – ചൗധരി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ബഹരംപൂരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് അധിര്‍ രഞ്ജന്‍ ചൗധരി. 1999 മുതൽ ബഹരംപൂരിനെ പ്രതിനിധീകരിക്കുന്നു. തുടര്‍ച്ചയായി ആറാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

“ഞാൻ ആരെയും എന്റെ എതിരാളിയായി കാണുന്നില്ല. യൂസഫ് പഠാന്‍ ഒരു ഘടകമാകില്ല. ഞാൻ എന്റെതായ ശൈലിയിലാണ് പ്രചാരണം നടത്തുന്നത്. സീറ്റ് നിലനിർത്താൻ ഞാൻ പോരാടുകയാണ്,” – ചൗധരി പറഞ്ഞു. യൂസഫ് പഠാനാണ് ബഹരംപൂരിലെ ടിഎംസി സ്ഥാനാര്‍ഥി. നിര്‍മല്‍ കുമാര്‍ സാഹയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ അതായത്, മേയ് 13നാണ് ബഹരംപൂരിൽ വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *