Your Image Description Your Image Description

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നാളെ നിർവഹിക്കും. ഉച്ചക്ക് 2.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം പള്ളിക്ക് സമീപം ചേരുന്ന യോഗത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.

റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്’ എന്ന ലക്ഷ്യം പൂർത്തീകരണത്തിലേയ്ക്ക് എത്തുകയാണ്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര പള്ളിവെളി പ്രദേശത്തെ 14 കുടുംബങ്ങൾക്കും ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ വാടയ്ക്കൽ പ്രദേശത്തെ 20 കുടുംബങ്ങൾക്കുമാണ് പട്ടയം നൽകുന്നത്.

ചടങ്ങിൽ കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, സബ് കളക്ടർ സമീർ കിഷൻ, എഡിഎം ആശാ സി എബ്രഹാം, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *