Your Image Description Your Image Description

വിഷു എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസ്സിൽ വരുന്നത് വിഷു കൈനീട്ടമാണ്.
കൊടുക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നൽകും.
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നു വിഷുക്കൈനീട്ടം. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാൻ പാടില്ലെന്നാണ് ജ്യോതിഷമതം. അതായത് കൈനീട്ടം സ്വീകരിക്കുന്നയാള്‍ നക്ഷതകാരം അവരുടെ വേധനക്ഷത്രക്കാരില്‍ നിന്നും അഷ്ടമരാശിക്കൂറില്‍ പെടുന്ന നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുതെന്ന് ജ്യോതിഷം പറയുന്നു.

വേനലവധിക്കാലം ചക്കയും മാങ്ങയുടേയും, ആഞ്ഞിലിച്ചക്കയുടേയും, വാഴപ്പഴങ്ങളുടെയും ,കശുമാങ്ങയുടേയും ഒക്കെ കാലമാണ്. പല പല വിദേശയിനങ്ങൾ കൂടി ഇന്ന് ലഭ്യമായതോടെ ആഘോഷത്തിന് മാറ്റു കൂടി. നെയ്യപ്പം, ഉണ്ണിയപ്പം, ചക്ക ഉപ്പേരി തുടങ്ങിയ നാടൻ പലഹാരങ്ങൾ ഓർമ്മ പുതുക്കുന്നു.

കൈനീട്ടം കഴിഞ്ഞ് വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവും വിഭവങ്ങൾ. വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി. ഗണപതിക്ക് വിളക്കത്ത് ഇലവെച്ച് സദ്യ തുടങ്ങും. ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി, അവിയൽ , എരിശ്ശേരി,കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം. ഓണസദ്യയിൽ നിന്ന് വിഭിന്നമായി വിഷുവിന് മാംസ വിഭവം വിളമ്പുന്നതും കാണാം.

മത്താപ്പൂ ,കമ്പിത്തിരി ,ഓലപ്പടക്കം ,ചക്രം ഈർക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. കരിമരുന്ന് ഇല്ലാതെ എന്ത് വിഷു എന്നാണ് പഴമക്കാർ പറയുന്നത്. തെങ്ങിൻതൈ വയ്ക്കുന്നതിനും വിത്തുകൾ പാകുന്നതുമൊക്കെ വിഷുദിനം ഉത്തമമാണ്. ബന്ധുക്കളെ സന്ദർശിക്കുന്നതും വിദേശത്ത് നിന്നും പലരും നാട്ടിൽ എത്തുന്നതും വിഷുവിന്റെ സന്തോഷം വർദ്ധിപ്പിക്കും.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. നരകാസുരൻ്റെ ഉപദ്രവം സഹിക്കവ യ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയ ദിനമെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസമാണ് എന്ന മറ്റൊരു കഥയുമുണ്ട്.

വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് രാവണ വധ ത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പി ക്കുന്നു.കൂടുതൽ പ്രചാരമുളള വിശ്വാസം പുതുവർഷത്തെ വരവേൽക്കാൻ ജേഷ്ഠ ഭഗവ തി ഒഴിഞ്ഞുപോയി ഐശ്വര്യം വരാനായി കണക്കാക്കിയാണ് ഈ വിഷു കരിക്കൽ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *