Your Image Description Your Image Description

ഗോവ ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (GBSHSE) 2025 ലെ ഗോവ SSC (ക്ലാസ് 10) ഫലം പ്രഖ്യാപിക്കുന്നതിനുള്ള തീയതിയും സമയവും പ്രഖ്യാപിച്ചു. പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ gbshse.in, results.gbshsegoa.net എന്നിവയിൽ ഓൺലൈനായി ഫലം പരിശോധിക്കാൻ കഴിയും. ഇന്ന്  വൈകുന്നേരം 5 മണിക്ക് ഫലം പുറത്തിറങ്ങും.

അതേസമയം ഈ വർഷം, 9,280 ആൺകുട്ടികളും 9,558 പെൺകുട്ടികളും ഉൾപ്പെടെ ആകെ 18,838 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ 32 പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് 1 മുതൽ മാർച്ച് 21 വരെയാണ് പരീക്ഷകൾ നടന്നത്

Leave a Reply

Your email address will not be published. Required fields are marked *