Your Image Description Your Image Description

മുളന്തുരുത്തി ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ഒ പി സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്തു.

സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ് നടപ്പിലാക്കുന്ന എ എച് ഐ എം എസ് 2.0 ഓൺലൈൻ സോഫ്റ്റ്‌വെയർ വഴിയാണ് മുളന്തുരുത്തി ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ ഒ പി സേവങ്ങൾ കടലാസ് രഹിതമാക്കുന്നത്.പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവഹിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി ഉതുപ്പ്‌, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിനി ഷാജി, എച് എം സി മെമ്പർമാരായ ആഗസ്റ്റിൻ, വർഗീസ്, ഡിസ്‌പെൻസറി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

രോഗികളുടെ രജിസ്ട്രേഷൻ, ഡോക്ടറുടെ സേവനങ്ങൾ, ഫാർമസിയിൽ നിന്നുള്ള മരുന്നു വിതരണം തുടങ്ങിയവ എ എച് ഐ എം എസ് വഴി നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *