Your Image Description Your Image Description

തിരുവനന്തപുരം: പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തത്. 2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

ഇയാള്‍ പരുത്തിപ്പാറ റേഞ്ച് ഓഫീസര്‍ ആയിരുന്ന സമയത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാന്‍ ശ്രമിച്ചത്. ഇരുതലമൂരിയെ കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഇതിലെ രണ്ട് പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് നേരിട്ടും ഗൂഗിള്‍ പേ വഴിയും സുധീഷ് കുമാര്‍ പണം വാങ്ങി. കോടതിയില്‍ ഹാജരാക്കിയ റേഞ്ച് ഓഫീസറെ റിമാന്‍ഡ് ചെയ്തു.

സുധീഷ്‌കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലൻസ് അനേഷണവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി. തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോട് തന്നെ ഇയാൾക്ക് നിയമനം നൽകിയതിൽ വനംവകുപ്പിനെതിരേ ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *