Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ചു​രം റോ​പ് വേ ​പ​ദ്ധ​തി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ മാ​തൃ​ക​യി​ൽ (പി.​പി.​പി) ന​ട​പ്പാ​ക്കാ​ൻ കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ 3.67 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി.

2023 ഒ​ക്​​ടോ​ബ​ർ 20ന്​ ​ചേ​ർ​ന്ന സം​സ്ഥാ​ന ഏ​ക​ജാ​ല​ക ക്ലി​യ​റ​ൻ​സ് ബോ​ർ​ഡി​ന്‍റെ 37-ാമ​ത് യോ​ഗ​ത്തി​ലാ​ണ്​ വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​പ് വേ ​പ​ദ്ധ​തി​ക്കു​ള്ള നി​ർ​ദേ​ശം വെ​സ്​​റ്റേ​ൺ ഗാ​ട്ട്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ മു​ന്നോ​ട്ട്​ വെ​ച്ച​ത്. ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ദ്ധ​തി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ഐ.​ഡി.​സി) എം.​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

പി.​പി.​പി മോ​ഡ​ലി​ലേ​ക്ക് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ജൂ​ണി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ലോ​വ​ർ ടെ​ർ​മി​ന​ലി​ന് ആ​വ​ശ്യ​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​മി ഒ​രേ​ക്ക​റാ​ണെ​ന്നും അ​ത് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ക​മ്പ​നി സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ദ്ധ​തി പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മോ​ഡി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ കെ.​എ​സ്.​ഐ.​ഡി.​സി​ക്ക്​ ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യ​ത്. ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​നും അ​തി​നു​ശേ​ഷം ഭൂ​മി കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് കൈ​മാ​റു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.

അ​ടി​വാ​രം-​ല​ക്കി​ടി ടെ​ർ​മി​ന​ലു​ക​ളോ​ട്​ അ​നു​ബ​ന്ധി​ച്ച് പാ​ർ​ക്കി​ങ്, പാ​ർ​ക്ക്, സ്റ്റാ​ർ ഹോ​ട്ട​ൽ, മ്യൂ​സി​യം ക​ഫ്​​റ്റീ​രി​യ, ഹോ​ട്ട​ൽ ആം​ഫി തി​യ​റ്റ​ർ, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. മ​ണി​ക്കൂ​റി​ൽ 400 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ആ​റ് സീ​റ്റു​ള്ള എ.​സി കേ​ബി​ൾ കാ​റാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. അ​ടി​വാ​ര​ത്തി​നും ല​ക്കി​ടി​ക്കും ഇ​ട​യി​ൽ 40 ഓ​ളം ട​വ​റു​ക​ൾ സ്ഥാ​പി​ച്ചാ​ണ്​ റോ​പ്​ വേ. ​ഇ​പ്പോ​ൾ അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ ചു​ര​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ കു​റ​ഞ്ഞ​ത് 40 മി​നി​റ്റ് സ​മ​യം ആ​വ​ശ്യ​മു​ള്ളി​ട​ത്ത്​ ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക്​ 15 മി​നി​റ്റ് മ​തി​യാ​കും.

Leave a Reply

Your email address will not be published. Required fields are marked *